• Sat. Jul 27th, 2024
Top Tags

ഏ.ജെ.നെറ്റ് ഒരുക്കുന്ന ”നമ്മുടെ നാട്” എന്ന പ്രോഗ്രാമിന് പ്രേഷക സ്വീകാര്യത ഏറുന്നു.

Bydesk

Sep 6, 2021

ഉളിക്കല്‍ : മലയോര ഗ്രാമങ്ങളുടെ ദൃശ്യഭംഗി ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുക്കുകയും തനിമ ചോരാതെ പ്രേഷകരില്‍ എത്തിക്കുകയും ചെയ്തു വരുന്ന പ്രോഗ്രാമാണ് “നമ്മുടെ നാട്”. സീരിയല്‍, സ്‌റ്റേജ് ആര്‍ട്ടിസിറ്റുമായ ശ്രീവേഷ്‌ക്കര്‍ കല്ലുവയലാണ് പ്രോഗ്രാമിന്റെ അവതാരകന്‍.
കണ്ണൂര്‍ ജില്ലയിലെ വിവിധ പുതിയ ടൂറിസം മേഖലകള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം അവിടേക്ക് എത്തുന്ന വഴികള്‍ വീഡിയോയിലൂടെ കാണിച്ചുകൊണ്ടാണ് പരിപാടി തുടങ്ങുന്നത്. എല്ലാ ഞായറാഴ്ചയും രാത്രി 8.30 നും പുനര്‍ സംപ്രേക്ഷണം തിങ്കളാഴ്ച രാവിലെ 7.30നും ഏ.ജെ.നെറ്റില്‍ സംപ്രേഷണം ചെയ്യുന്നുമുണ്ട്. ഉളിക്കല്‍ പഞ്ചായത്തിലെ കാലാങ്കി, ആനറ മേഖലകളിലെ ടൂറിസം സാധ്യതകള്‍ ചാനലില്‍ സംപ്രേഷണം ചെയ്തതോടെ നിരവധി ആളുകളാണ് ഈ മേഖലകളിലേക്ക് എത്തുന്നത്. ടൂറിസം മേഖലകള്‍ക്ക് പുറമേ പുരാതനമായ കലാരൂപങ്ങളും ക്ഷേത്ര ശില്‍പ്പങ്ങളും വരും ദിവസങ്ങളില്‍ പ്രോഗ്രാമില്‍ ഇടം പിടിക്കും. ഡോളമി മുണ്ടാനൂരാണ് പ്രോഗ്രാമിന്റെ സംവിധാനവും, ക്യാമറയും , എഡിറ്റിംഗും നിയന്ത്രിച്ചിരിക്കുന്നത്. ചാനല്‍ ടീം അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് “നമ്മുടെ നാട്” എന്ന പ്രോഗാമിനെ മുന്നോട്ട് നയിക്കുന്നത്. ഏ.ജെ നെറ്റ് ചാനലിന്റെ യൂടൂബ് ചാനലിലും നമ്മുടെ നാട് പ്രോഗ്രാം കാണാന്‍ സാധിക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *