• Sat. Jul 27th, 2024
Top Tags

കോവിഡും നിപ ഭീഷണിയും നിലനില്‍ക്കേ ഇരിട്ടി താലൂക്ക് ആശുപത്രി ഒ.പിയുടെ പ്രവര്‍ത്തനം യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ. ആശുപത്രിയില്‍ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും രോഗവ്യാപനഭീതിയില്‍…

Bydesk

Sep 7, 2021

ഇരിട്ടി:  താലൂക്ക് ആശുപത്രിയിലാണ് യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ഒ.പി യുടെ പ്രവര്‍ത്തനം. കോവിഡ് രോഗികള്‍ക്കും രോഗലക്ഷണമുള്ളവര്‍ക്കും മറ്റ് രോഗമുള്ളവരുമെല്ലാം ഒ.പി ടിക്കറ്റിനായി ഒരേ ക്യൂവാണ് ഉള്ളത്. രാവിലെ എട്ട് മണിമുതല്‍ ഒരുമണിവരെ പ്രവര്‍ത്തിക്കുന്ന ട്രയാഗ് പനി ക്ലിനിക് ഒ.പിയുടെ തൊട്ടടുത്താണ്. രാവിലെ മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ ക്യൂ നില്‍ക്കുന്ന രോഗികള്‍ ആദ്യം ചീട്ട് എടുത്ത് ഇതിനു തൊട്ടടുത്ത പ്രവര്‍ത്തിക്കുന്ന പനി കൊറോണ ഹെല്‍പ് ഡെസ്‌കില്‍ എത്തണം. അവിടെ ഉള്ളവരുടെ നിര്‍ദ്ദേശപ്രകാരമാണ് ഡോക്ടറെ കാണാന്‍ പോകേണ്ടത് . അതിനാല്‍ തന്നെ ഇവിടെ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കും. ഇനി ഡോക്ടറെ കാണാന്‍ കാത്തു നില്‍ക്കുന്ന സ്ഥലത്തു കൂടിയാണ്‌കോവിഡ് പോസിറ്റീവായവരും ലക്ഷണം ഉള്ളവരും ഒക്കെ കടന്നു പോകുന്ന വഴി.

സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടെയുള്ള ആളുകളാണ് മറ്റ് പല രോഗങ്ങളുമായി വിവിധ സ്ഥലങ്ങളില്‍ നിന്ന് താലൂക്കാശുപത്രിയില്‍ എത്താറുള്ളത്. ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെ പി പി ഇ കിറ്റ് പോലും ധരിക്കാറുമില്ല. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ ക്ലീനിങ്ങ് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചത്. ഒ.പി കൗണ്ടറില്‍ രണ്ട് കൗണ്ടര്‍ ഉണ്ടെങ്കിലും ഒരു കൗണ്ടര്‍ മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തനം ഉള്ളൂ.

ദിനംപ്രതി അഞ്ഞൂറോളം രോഗികളാണ് ഇവിടെ ചികില്‍സ തേടി എത്തുന്നത്. ഇതില്‍ ശരാശരി മുപ്പതോളം പേര്‍ കോവിഡ് പോസിറ്റീവ് രോഗികളും രോഗലക്ഷണമുള്ളവരും ഉണ്ടാവും. ഇപ്പോള്‍ കോവിഡ് മാത്രമല്ല പ്രശ്‌നം. നിപ വൈറസും വില്ലനായി എത്തിയിട്ടുണ്ട്. എന്നിട്ടും ആരോഗ്യവകുപ്പ് അധികൃതരോ നഗരസഭാ അധികൃതരോ ഇരിട്ടി താലൂക്ക് ആശുപത്രിയുടെ ഒ.പിയുടെ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ മൗനത്തിലാണ്.

 

 

video

Spread the love

Leave a Reply

Your email address will not be published. Required fields are marked *