ഇരിട്ടി: ടൗണിൽ ബസ്സുകളുടെ സമയത്തെ ചൊല്ലി തർക്കം. ബസ്റ്റാൻഡിൽ ബസ്സുകൾ കൂടുതൽ സമയം നിർത്തി ഇടുന്നതിനെതിരെ പോലീസും നടപടി ശക്തമാക്കി. ഇരിട്ടി ടൗണിൽ ചൊവ്വാഴ്ച രാവിലെയാണ് ബസ് ജീവനക്കാർ തമ്മിൽ സമയത്തെ ചൊല്ലി തർക്കം ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി ലഭിക്കുകയും ഇരിട്ടി എഫ് ഐ എം ജെ ബെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസ് സ്റ്റാൻഡിൽ എത്തി ബസ്സുകളുടെ സമയക്രമങ്ങൾ പരിശോധിക്കുകയും ചെയ്തു.
മണിക്കൂറുകളോളമാണ് ബസുകൾ നിർത്തി ഇടുന്നത്. ഇതാണ് തർക്കങ്ങൾക്ക് ഇടയാക്കുമെന്നും കണ്ടെത്തിയതിനെതുടർന്ന് കൂടുതൽ സമയം ബസ്റ്റാൻഡിൽ സർവീസ് നടത്താത്ത ബസ്സുകളെ നിർത്താൻ അനുവധിച്ചില്ല. ബസ്സുക്കൾ സർവീസ് നടത്തുന്നതിന് 10 മിനിറ്റ് മുൻപു മാത്രമേ സ്റ്റാൻഡിൽ വെക്കാവൂ എന്നും ബസ് ജീവനക്കാർക്ക് പോലീസ് നിർദേശം നൽകി.
video