• Sat. Jul 27th, 2024
Top Tags

വനിതാ ശിശു വികസന വകുപ്പ്-കണ്ണൂർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായി ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഓ ആർ സി )പദ്ധതിയുടെ ഭാഗമായി പുതിയതായി തിരഞ്ഞെടുത്ത സ്കൂളായ ആറളം ഫാം ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.

Bydesk

Sep 8, 2021
  • ആറളം:വനിതാ ശിശു വികസന വകുപ്പ്-കണ്ണൂർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായി ഔവർ റെസ്പോൺസിബിലിറ്റിടു ചിൽഡ്രൻ (ഒ ആർ സി ) പദ്ധതിയുടെ ഭാഗമായി പുതിയതായി തിരഞ്ഞെടുത്ത സ്കൂളായ ആറളം ഫാം ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.സ്കൂൾ പി ടി എ പ്രസിഡന്റ്‌ കെ ബി ഉത്തമൻ ഉദ്ഘാടനം നിർവ്വഹിച്ചു പൂർണ്ണമായും പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട കുട്ടികൾ പഠിക്കുന്ന സ്ഥാപനമെന്ന നിലയിൽ ഒ ആർ സി പദ്ധതിയുടെ ഭാഗമായി മികച്ച രീതിയിലുള്ള ഇടപെടൽ സാധ്യമാക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ് എൻ സുലോചന ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ . ജില്ലാ ശിശു സംരക്ഷണ ഓഫീസർ രജിഷ കെ വി ഓ ആർ സി പദ്ധതിയുടെ അവതരണവും അദ്ധ്യാപകപരിശീലന പരിപാടിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളും അവതരിപ്പിച്ചു. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് സോജൻ ഒ പി സ്വാഗതവും സ്കൂൾ നോഡൽ ടീച്ചർ .ഷഹരിയാർ നന്ദിയും പറഞ്ഞു.തുടർന്ന് ഓ ആർ സി മോഡ്യൂൾ അടിസ്ഥാനമാക്കി കുട്ടികൾ നേരിടുന്ന വിവിധ സ്വഭാവ വൈകാരിക മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ചും ക്ലാസ്സ്‌ റൂം തലത്തിൽ അവ എങ്ങനെ പരിഹരിക്കാം എന്നത് സംബന്ധിച്ചും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രഗില വി എം ക്ലാസ്സ്‌ നയിച്ചു.ഓ ആർ സി പ്രൊജക്റ്റ്‌ അസിസ്റ്റന്റ് ഷമീജ ടി പി, പ്രൊട്ടക്ഷൻ ഓഫീസർ അക്ഷയ് പ്രേനാഥ് എന്നിവർ പരിപാടിയുടെ ഏകോപനം നിർവ്വഹിച്ചു.സ്കൂളിലെ 19 അധ്യാപകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *