ആറളം : ഫാം ഹയർ സെക്കണ്ടറി സ്കൂളിലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പോലീസിന്റെ വക സൈക്കിൾ വിതരണം ചെയ്യ്തു. സ്കൂളിലെ എട്ട് വിദ്യാർത്ഥികൾക്കാണ് സൈക്കിൾ വിതരണം ചെയ്യ്തത് സൈക്കിൾ വിതരണോദ്ഘാടനം ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് അബ്രാഹം നിർവ്വഹിച്ചു ചടങ്ങിൽ സ്ക്കൂൾ പ്രധാന അധ്യാപിക എൻസുലോചന സ്വാഗതം പറഞ്ഞു. ആറളം പോലീസ് സബ് ഇൻസ്പെക്ട്ടർ റെജി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.ബി. ഉത്തമൻ അധ്യാപകരായ ഒ പി സോജൻ , ഡോ: രാഖി രാജ്, സിവിൽ പോലീസ് ഓഫീസർമാരായനിപു ജോസഫ് , റാഫി , തുടങ്ങിയവർ സംസാരിച്ചു.