• Sat. Jul 27th, 2024
Top Tags

തൊഴിലുറപ്പിൽ മാട്ടറയുടെ ഗ്രാമവീഥികൾ ഇനി പുഷ്പിക്കും

Bydesk

Sep 8, 2021

മാട്ടറ: തൊഴിലുറപ്പ് പദ്ധതി നാടിന് മികച്ച വികസനം ഉറപ്പാക്കുന്ന കാലത്ത് അതിനെ വ്യത്യസ്തമായ ഒന്നാക്കി മാറ്റുകയാണ് ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ മാട്ടറ വാർഡ്.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ റോഡുകളുടെയും വശങ്ങൾ വൃത്തിയാക്കി ജല നിർഗമന സൗകര്യങ്ങൾ ഒരുക്കുന്ന പണിയായിരുന്നു ഇപ്പോൾ നടന്നു വന്നത്. റോഡുകൾ വൃത്തിയായപ്പോൾ ഇന്ന് കൊണ്ട് 10010 (ആയിരത്തി പത്തു) തൊഴിൽ ദിനങ്ങൾ പൂർത്തിയായി. തൊഴിൽ ദിനം പൂർത്തിയായതോടെ മുഴുവൻ തൊഴിലാളികളും എത്തി മാട്ടറ ടൗണിന്റെ പരിസരത്തെ പ്രധാന റോഡുകളുടെ വശങ്ങളിൽ ചെടികൾ നട്ടാണ് ഗ്രാമത്തിന്റെ സൗന്ദര്യവൽക്കരണത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പങ്കാളികളായത്.സമ്പൂർണ ശുചിത്വ സന്ദേശവുമായി ഈ വർഷത്തിൽ 3 തവണ ഡ്രൈ ഡേ ആചരിച്ച “ശുചിത്വ മാട്ടറ “പദ്ധത്തിയോടൊപ്പം സുന്ദര മാട്ടറ പദ്ധതി കൂടി പ്രഖ്യാപിച്ചിരുന്നു. കോവിഡിനെ തുടർന്ന് മാറ്റി വെച്ച പദ്ധതിയാണ് ഇന്ന് ആരംഭിച്ചത്.റോഡുകളുടെ വശങ്ങൾ ആകർഷകമാക്കുകയും അത് വഴി ഗ്രാമത്തിന്റെ സൗന്ദര്യം ജനങ്ങൾക്ക് ദർശിക്കാൻ സാധിക്കുകയും ചെയ്യലാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വാർഡ് മെമ്പർ സരുൺ തോമസ് പറഞ്ഞു. ജനങ്ങളുടെ പരിഹാസം ഏറ്റു വാങ്ങുന്ന തൊഴിലുറപ്പിനെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യവും പദ്ധതിയിലുണ്ട്.കാലാങ്കി ടോപ് സ്റ്റേഷൻ പോലുള്ള ആകർഷകമായ ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രധാന വഴി എന്ന നിലയിൽ സുന്ദരമായ പാതയോരങ്ങൾ ഗ്രാമത്തിന്റെ യശസ്സുയർത്തുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ചെയ്ത ഒരു പണിയുടെ അവസാനം ഇത്തരമൊരു കാര്യം ചെയ്യാനായതിന്റെ സന്തോഷം തൊഴിലാളികളും പങ്കുവെച്ചു. മഴ കഴിയുന്ന മുറക്ക് ടൗണിലും സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ചെയ്യും.പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ടൗണിൽ സിസിടിവി ക്യാമറകൾ ഉൾപ്പെടെ സ്ഥാപിക്കും.
സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ സരുൺ തോമസ്, തൊഴിലുറപ്പ് മേറ്റ്‌ ചന്ദ്രമണി മുല്ലശ്ശേരി, അന്നമ്മ കലയതനാംകുഴി, ഷൈല ചപ്പിലി,സന്നദ്ധ പ്രവർത്തകരായ അമൽ സി ഡി, ബിബിൻ പാലാകുഴി എന്നിവർ നേതൃത്വം നൽകി

 

video

Spread the love

Leave a Reply

Your email address will not be published. Required fields are marked *