ഉളിക്കൽ: ആദായ നികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ വീതം അനുവദിക്കുക, കൃഷിക്കാരെ കണ്ണീരിലാക്കുന്ന കർഷക നിയമവും തൊഴിലാകളെ ദ്രോഹിക്കുന്ന തൊഴിൽ നിയമവും പണിമുടക്ക് നിരോധിച്ച നടപടിയും റദ്ദാക്കുക, ഇന്ധനത്തിൻ്റേയും പാചകവാതകത്തിൻ്റേയും വിലക്കയറ്റം പിൻവലിക്കുക, കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കുക, സൗജന്യവും നിർബന്ധിതവുമായ വാക്സിൻ ജനങ്ങളുടെ അവകാശം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോക്കൽ കേന്ദ്രങ്ങളിൽ കേന്ദ്ര വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചത്. സി പി ഐ എം ഇരിട്ടി ഏരിയ കമ്മിറ്റി അംഗം ഇ എസ് സത്യൻ പ്രക്ഷോഭ പരിപാടി ഉദ്ഘാടനം ചെയ്തു. തോമസ് പുന്നക്കുഴി അധ്യക്ഷനായി. പി.കെ ശശി, അനീഷ് ഉളിക്കൽ, നോബിൻ പി.എ, വി.എൻ ബാബുരാജ്, എം.ജി ഷൺമുഖൻ, വി.വി. തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. ഉളിക്കൽ പഞ്ചായത്തിലെ പേരട്ട , വട്യാംതോട്, നുച്ചിയാട് എന്നീ ലോക്കൽ കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.