ഇരിട്ടി: വ്യാഴാഴ്ച വൈകിട്ട് ഇരിട്ടി കേളൻ പിടികയിലെ കല്ലൻമാരിയിൽ കത്രീനയുടെ വീട്ടിലെ റബ്ബർ പുരയ്ക് തീപിടിച്ചു. ഉണയ്ക്കാനായി സൂക്ഷിച്ചിരുന്ന റബർ ഷീറ്റിന് തീപിടിച്ചു. തീ നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ വീട്ടുകാർ ഇരിട്ടി അഗ്നി രക്ഷാ സേനയുടെ സഹായം തേടി. റബ്ബർ ഷീറ്റിനു പുറമേ കെട്ടിടത്തിനും നാശമുണ്ടായി. സ്ഥലത്തെത്തിയ സേനാംഗങ്ങൾ തീ നിയന്ത്രിതമാക്കി. ഏകദേശം 30000 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
സീനിയർ ഫയർ ആൻറ് റസ്ക്യൂ ഓഫീസർ രതീശൻ എ യുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ തോമസ്, രവിത്രൻ, സഫീർ, മത്തായി ,അനീഷ് മാത്യു, ഹോം ഗാർഡ് നാരായണൻ എന്നിവർ പങ്കെടുത്തു.
റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു
