സജീവ് ജോസഫ് എം എൽ എ യുടെ ജീവനം പരിസ്ഥിതി സംരക്ഷണ യജ്ഞം ചെമ്പേരിയിൽ സമാപനം നടത്തി
പയ്യാവൂർ:വൈസ്‌മെന്‍ ഇന്റര്‍ നാഷണല്‍ ചെമ്പേരി ടൗണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ പരിസ്ഥിതി സംരക്ഷണ യജ്ഞത്തിന്റെയും സജീവ് ജോസഫ് എംഎല്‍എ നേതൃത്വം നല്‍കിയ ജീവനം പരിസ്ഥിതി സംര ക്ഷണ പദ്ധതിയുടെ ഭാഗമായ രാജീവ് സ്മൃതി മരങ്ങളുടെ വിതരണത്തിന്റെയും സമാപനം ചെമ്പേരി ടൗണില്‍ നടന്നു.കണ്ണുര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ചെമ്പേരി ഫൊറോന വികാരി റവഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവല്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സാമൂഹിക പരിഷ്കര്‍ത്താവുമായ ഡോ. പി.സി.അസൈനാരെ ഷാളണിയിച്ച് ആദരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പൗര പ്രമുഖരും സാമൂഹിക- സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു.