കണ്ണൂർ: രാജ്യത്തിൻ്റെ സുരക്ഷയുടെയും സുഭിക്ഷയുടെയും കാര്യത്തിൽ 100 ശതമാനം വിജയം കൈവരിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ബി.ജെ. പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഇന്ത്യയെ ഒരു രാഷ്ട്രം ഒരു ജനത എന്ന രീതിയിലേക്ക് മാറ്റാനായത് നരേന്ദ്ര മോദിയുടെ കഴിവാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ അറിയിച്ച് പോസ്റ്റ് കാർഡുകൾ അയക്കുന്നതിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിയുടെ കരുത്ത് പ്രതിപക്ഷം കൂടി സമ്മതിച്ചിരിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.
ബി.ജെ.പി. ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസ് അധ്യക്ഷനായി . ദേശീയ സമിതിയംഗം പി.ദാമോദരൻ, കെ.കെ വിനോദ് കുമാർ, യു.ടി ജയന്തൻ, സലീന എന്നിവർ പങ്കെടുത്തു.