കീഴ്പ്പള്ളി :ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരിന്നയാൾ മരണപ്പെട്ടു. വാഴപ്പള്ളിയിൽ സെബാസ്റ്റ്യൻ (ബാബു 57 ), ആണ് ഭാര്യസഹോദരനൊപ്പം എടൂരിൽ നിന്നും കീഴ്പ്പള്ളിയിലേക്കുള്ള യാത്രമദ്ധ്യേ വളയം കോട് ടെലിഫോൺ എക്സ്ചേഞ്ചിനടുത്ത് വച്ച് ഓട്ടോയുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെ മരണപ്പെട്ടത്. ശവസംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 5 ന് കീഴ്പ്പള്ളി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയിൽ . ഭാര്യ- എടൂർ കോക്കാട്ട് മുണ്ട കുടുംബാംഗം മേരി. മക്കൾ – ഭാവന, ഷെനിൽ. മരുമക്കൾ – രാഹുൽ ,ജോസ്ന , സഹോദരങ്ങൾ – ചിന്നമ്മ , റോസമ്മ, മേരി, ഏലിയാമ്മ, ജോസഫ് .