• Sat. Jul 27th, 2024
Top Tags

കോടികളുടെ വെട്ടിപ്പിനെകുറിച്ച് പോലീസ് അന്വേഷണം നടത്തണം

Bydesk

Sep 22, 2021

എടൂര്‍-കമ്പനിനിരത്ത്-അങ്ങാടിക്കടവ്-ചരള്‍-പാലത്തിന്‍കടവ് റോഡ് വീതികൂട്ടല്‍ – കോടികളുടെ വെട്ടിപ്പിനെകുറിച്ച് പോലീസ് അന്വേഷണം നടത്തണം. ജനകീയ കമ്മറ്റി.
=============
ഇരിട്ടി: എടൂര്‍-കമ്പനിനിരത്ത്-അങ്ങാടിക്കടവ്-ചരള്‍-പാലത്തിന്‍കടവ് റോഡ് വീതികൂട്ടല്‍ താത്കാലികമായിനിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ് വന്നതോടെ മലയോര ജനതയെ കബളിപ്പിക്കാന്‍ ഉണ്ടാക്കിയ എസ്റ്റിമേറ്റിനെകുറിച്ചും, ടെന്‍ഡറിലെ കള്ളക്കളികളെയും, കരാറുകാരന്റെ അനധികൃത ഇടപെടലുകളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍കൊണ്ടുവരണമെന്നും ജനകീയ കമ്മറ്റി ആവശ്യപെട്ടു. റീ- ബില്‍ഡ് കേരളയില്‍ സംസ്ഥാനത്ത് ഇതോടൊപ്പം ടെന്‍ഡര്‍ നല്‍കിയ റോഡുകളില്‍ ഒന്നിലും വീതികൂട്ടി ടാറിംഗ് പാടില്ലെന്ന് വ്യവസ്ഥയുണ്ടായിട്ടും ജനങ്ങളെ കബളിപ്പിച്ച് ഭൂമി സൗജന്യമായി ഏറ്റെടുക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ക്രമിനല്‍ കേസടുക്കണമെന്നാണ് ആവശ്യം. കരാറുകാര്‍ ജനങ്ങളെ ഭീക്ഷണിപെടുത്തി ഭൂമി കയ്യേറി കുറ്റിയടിച്ചതിനെകുറിച്ചും, ഇതിന് കാരാറുകാരന് കൂട്ടുനിന്നവരെയും വെളിച്ചത്ത് കൊണ്ടുവരണം. കരാര്‍ വ്യവസ്ഥയില്‍ പറയാതെ വീതി കൂട്ടല്‍ പ്രവ്യത്തി താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും ക്രമക്കേടിന് കൂട്ടുനിന്നവര്‍ക്കെതിരെ അന്വേഷണം ഉണ്ടായിട്ടില്ല. പ്രദേശവാസികളായ 37 പേര്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ പ്ലീഡറില്‍ നിന്നും വിശദീകരണം കേട്ടശേഷം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഈ മാസം 29 വരെ റോഡിന്റെ വിലവിലുള്ള സ്ഥിതി തുടരാന്‍ ഉത്തരവിട്ടത്. നാടിന്റെവികസനത്തിനെതിരായല്ല ജനകീയ കമ്മിറ്റി പ്രവര്‍ത്തിക്കുന്നതെന്നും വികസനം എന്നത് ചില തത്പരകക്ഷികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. റീ-ബില്‍ഡ് കേരളയില്‍ ഉള്‍പെടുത്താനായി റോഡിന്റെ എസ്റ്റിമേറ്റ് തയാറാക്കിയത് മുതല്‍ ഉന്നതതല ഗുഡാലോചന ഉണ്ടായിട്ടണ്ട്. പ്രളയത്തില്‍ പൂര്‍ണമായി റോഡും പാലങ്ങളും കലുങ്കും ഇല്ലാതായെന്ന തരത്തില്‍ വ്യാജ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നില്‍ ആരോക്കെ പ്രവര്‍ത്തിച്ചു. 45 ശതമാനം താഴ്ത്തി പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനി കരാറെടുത്തിട്ടും ഒരു കിലോമീറ്ററിന് ശരാശരി ആറ് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജനങ്ങളുടെ നികുതിപണം ഉപയോഗിച്ച് നടത്തുന്ന പ്രവര്‍ത്തിയില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. സമഗ്രാന്വേഷണം നടത്തി കൊള്ളക്ക് കുട്ടുനില്‍ക്കുന്നവരെ കല്‍തുറങ്കിലടക്കണമെന്ന് ജനകീയ കമ്മിറ്റി ഭാരവാഹികളായ സി.എം.ഫിലിപ്പ്, ജോസഫ് സ്‌കറിയ, അരുണ്‍ സിറിയക്ക്, റോബിന്‍സ്, മനോജ് എം.പീറ്റര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *