• Sat. Dec 14th, 2024
Top Tags

സ്കീം വർക്കേഴ്സ് സംയുക്ത സമിതി ധർണ്ണ സമരം. പടിയൂർ പോസ്റ്റ്‌ ഓഫീസിനു മുന്നിൽ.

Bydesk

Sep 24, 2021

പടിയൂർ: സ്കീം വർക്കേഴ്സ് (അംഗൻവാടി, ആശാ വർക്കർ, സ്കൂൾ പാചകം) സംയുക്ത സമിതി തൊഴിലാളികളുടെ പണിമുടക്കം. സെപ്റ്റംബർ 24 ന് ദേശിയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ പടിയൂർ പോസ്റ്റ്‌ ഓഫീസിനു മുന്നിൽ ധർണാ സമരം സംഘടിപ്പിച്ചു.

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സ്കീം വർക്കേഴ്സ് പ്രതിഷേധ പ്രകടനം നടത്തി. അംഗൻവാടി, ആശാ, സ്കൂൾ പാചകം തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്നവരോട് സർക്കാർ തീർത്തും അവഗണന ആണെന്ന് പ്രതിഷേധം ഉയർന്നു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

1. സ്കീം വർക്കർമാർക്ക് സൗജന്യവും സാർവ്വത്രികവുമായ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുക.
2. കോവിഡ് പ്രതിരോധ ഉപകരണങ്ങളും വാക്‌സിനും ഈ മേഖലയിലെ മുൻനിരക്കാരായ സ്കീം വർക്കർമാർക്ക് മുൻഗണന നൽകുക.
3. പ്രതിമാസം 10000 രൂപ റിസ്ക് അലവെൻസ് നൽകുക.
4. അധിക ജോലിക്ക് അധിക വേതനം നൽകുക.
5. സ്കീം വർക്കർമാർക്ക് മിനിമം വേതനം 21000 രൂപ അനുവദിക്കുക.
6. അലവെൻസും ശമ്പള കുടിശികയും നൽകുക.
7. പെൻഷൻ നടപ്പിലാക്കുക.
8. ഇൻഷുറൻസ്, ഇ എ സ് ഐ അനുവദിക്കുക.
9. സ്കീം വർക്കർമാരോടുള്ള ഉദ്യോഗസ്ഥരുടെ വിവേചനവും അവഗണനയും അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ഗവണ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്തി.
ധർണാ സമരം 10 മണിക്ക് പടിയൂർ പോസ്റ്റ്‌ ഓഫീസിനു മുന്നിൽ പ്രകടനമായി എത്തിച്ചേർന്നു. ഇന്ത്യൻ നാഷണൽ അംഗനവാടി എംപ്ലോയീസ് ഫെഡറേഷൻ INTUC ജില്ല വൈസ് പ്രസിഡന്റ്‌ ശ്രീമതി. ലിസമ്മ വർഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ CITU പടിയൂർ ഡിവിഷൻ പ്രസിഡന്റ്‌ വി.വി രാജീവൻ അധ്യക്ഷത വഹിച്ചു. INTUC ജില്ലാ സെക്രട്ടറി പി.പി ബാലൻ ഉദ്ഘാടനം ചെയ്തു . പി.വി രാജൻ, രോഹിത് കണ്ണൻ, ലൂസി ശിവദാസൻ, പ്രസന്ന കെ, എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *