കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സും നാച്വറൽ മലബാർ പ്രൂട്സ് ഫാർമേഴ്സ് പ്രൊഡ്യുർ കമ്പനിയും സംയുക്തമായി ദേശീയ തല ഫുഡ് പ്രോസസിങ്ങ് സെമിനാറും എക്സിബിഷനും ഡിസംബർ 7,8 തിയ്യതികളിലായി ചേംബർ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു.
ഡിസംബർ 7ന് രാവിലെ 10ന് കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി കർഷിക മേഖലയിൽ മൂന്ന് വിഭാഗങ്ങളിൽ അവാർഡ് നൽകും. അപേക്ഷ നവമ്പർ 30നകം ചേംബർ ഓഫീസിൽ ലഭിക്കണം. രണ്ടു ദിവസമായി നടക്കുന്ന എക്സിബിഷനിൽ കയറ്റുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഫുഡ് പ്രൊസ്സസിങ്ങിന് ആവശ്യമായ ഉപകരണങ്ങൾ, വായ്പ സംബന്ധമായ വിവരങ്ങൾ എന്നിവ ലഭിക്കും.
കൃഷിവിജ്ഞാൻ കേന്ദ്രം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസ്സിങ് ടെക്നോളജി തഞ്ചാവൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സെൻ്റർ അഗ്രികൾച്ചർ , നാഷണൽ റിസർച്ച് സെൻ്റർ ഫോർ ബനാന ട്രിച്ചി തുടങ്ങിയ സ്ഥാപനങ്ങൾ എക്സിബിഷനിൽ പങ്കെടുക്കും. വർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡൻ്റ് ടി കെ രമേഷ് കുമാർ, സെക്രട്ടറി ഹനീഷ് കെ വാണിയാകണ്ടി, അനിൽകുമാർ സി, സന്തോഷ് പി പങ്കെടുത്തു.