കണ്ണൂർ: രാജ്യത്ത് ഫോണ്‍ വിളിയുടെ ചെലവുയരാന്‍ കളമൊരുങ്ങുന്നു. വെള്ളിയാഴ്ച മുതല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെ ഉയര്‍ത്താന്‍ ഭാരതി എയര്‍ടെല്‍ തീരുമാനിച്ചു. 2019 ഡിസംബറിനുശേഷം ആദ്യമായാണ് രാജ്യത്ത് മൊബൈല്‍ഫോണ്‍ നിരക്കുകള്‍ കൂട്ടുന്നത്.
ടെലികോം കമ്പനികള്‍ക്കായി രക്ഷാ പാക്കേജ് അവതരിപ്പിച്ചതിനു പിന്നാലെ കമ്പനികളെ നിലനിര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് ഇപ്പോഴത്തെ നിരക്കു വര്‍ധനയ്ക്ക് കളമൊരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. എയര്‍ടെല്ലിനു പിന്നാലെ വോഡഫോണ്‍ ഐഡിയ (വി), റിലയന്‍സ് ജിയോ എന്നിവയും ഉടന്‍ നിരക്കുവര്‍ധന പ്രഖ്യാപിക്കുമെന്നാണ് സൂചന.