• Wed. Dec 4th, 2024
Top Tags

മാക്കൂട്ടം ചുരം പാതയിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മാറ്റമില്ല.. ആർ.ടി. പി.സി. ആർ. നിബന്ധന പിൻവലിച്ചില്ല.

Bydesk

Nov 25, 2021

കൂട്ടുപുഴ : ആർ.ടി. പി.സി. ആർ. നിബന്ധന പിൻവലിക്കുമെന്നും, രണ്ട് ഡോസ് വാക്സിൻ എടുത്തവരെ കടത്തി വിടുമെന്നും വിരാജ് പേട്ട എം. എൽ.എ  അറിയിച്ചതായിയുള്ള പ്രചരണം അറിഞ്ഞ് എത്തിയവരാണ് മക്കൂട്ടത്ത് കുടുങ്ങിയത്. മാക്കൂട്ടം അതിർത്തി ചെക്ക് പോസ്റ്റിൽ സാധാരണ പോലെയുള്ള നിയന്ത്രണങ്ങൾ ബുധനാഴച്ചയും തുടർന്നു. നിരവധി യാത്രക്കാർ ആർ.ടി.പി സി. ആർ ഇല്ലാതെ ചെക്ക് പോസ്റ്റിലെത്തിയെങ്കിലും മടങ്ങി പോകേണ്ടി വന്നു.

കോവിഡിൻ്റെ രണ്ടാം വ്യാപനത്തെ തുടർന്ന് 4 മാസം മുമ്പാണ് മാക്കൂട്ടം അതിർത്തിയിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി കുടക് ജില്ലാ ഭരണകൂടത്തിത്തിൻ്റെ ഉത്തരവ് വന്നത് ഇതിനിടയിൽ ഇരു സംസ്ഥാനങ്ങളിലേയും കെ.എസ്. ആർ.ടി.സി ബസ്സുകൾക്ക് നിരോധനം നീക്കിയെങ്കിലും സ്വകാര്യ ബസ് ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. കുടക് ജില്ലയിൽ ആളുകളെ ഇറക്കുകയോ കയറ്റുകയോ ചെയ്യരുതെന്ന കർശന നിബന്ധന ഉള്ളതിനാൽ കേരള ആർ.ടി. സി  യുടെ രണ്ട് ബസ്സുകളും , കർണ്ണാടക ആർ .ടി.സി യുടെ ഒരു ബസ്സുമാണ് ഇതുവരെ ഓടി തുടങ്ങിയത്. ഇതേ തുടർന്ന് അന്തർ സംസ്ഥാന യാത്രക്കാർക്കുള്ള യാത്ര ദുരിതം തുടരുകയാണ്. മൈസൂർ, ബാംഗ്ലൂർ  തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ആളുകൾ ജോലിക്കും, പഠിക്കാനും മറ്റ് ആവശ്യങ്ങൾക്കും പോകുന്നവരാണ്. കണ്ണൂർ ജില്ലയിൽ നിന്ന് ഇവിടങ്ങളിലേക്ക് മാക്കൂട്ടം ചുരം പാതവഴി എളുപ്പത്തിൽ എത്തിച്ചേരാം. വയനാട്, മംഗ്ലലൂർ വഴി പോകണമെങ്കിൽ കിലോമീറ്ററുകൾ താണ്ടണം. ഇത് സമയ നഷ്ടവും ഉണ്ടാക്കും. കർണ്ണാടക മാകൂട്ടത്ത് നടത്തുന്ന ഈ നിയന്ത്രണത്തിൽ കർണ്ണാടകയിയെ താമസക്കാരും ബുദ്ധിമുട്ടിലാണ്. ബന്ധുവീട്ടിലും, മറ്റ് ആവശ്യങ്ങൾക്കും കേരളത്തിൽ എത്തുന്ന കർണ്ണാടകക്കാർക്കും മാക്കൂട്ടത്തെ നിയന്ത്രണം തിരിച്ചടിയാണ്. ഇതിനെതിരെ കർണ്ണാടകത്തിലെ കുടക് ജില്ലയിലും പ്രതിഷേധം ശക്തമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *