പയ്യന്നൂർ : കണ്ണൂരിലെ പ്രമുഖ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയായ ശ്രീചന്ദിൻറെ ഹോം കെയർ സേവനങ്ങൾ ഇനി പയ്യന്നൂരിലെ വീടുകളിലേക്കും. കഴിഞ്ഞ ഒരു വർഷമായി കണ്ണൂരിൽ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ട് സേവനം നടത്തുന്ന ശ്രീചന്ദ് ഹോം കെയർ ഇനി പയ്യന്നൂരിലും ലഭ്യമാണ്. ആശുപത്രി സേവനങ്ങൾ കിടപ്പ് രോഗികൾക്കും, ആശുപത്രിയിലേക്ക് യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ഹോം കെയർ സേവനങ്ങൾ പയ്യന്നൂരിലെ ജനങ്ങളിലേക്ക് എത്തിക്കുന്നത്.
ഡോക്ടർമാർ നഴ്സുമാർ ലബോറട്ടറി ടെക്‌നിഷ്യൻസ് ഫിസിയോതെറാപ്പിസ്റ്റുകൾ ഉൾപ്പെടുന്ന വിദഗ്ദ്ധരുടെ സേവനം ശ്രീചന്ദ് ഹോം കെയറിലൂടെ ലഭ്യമാക്കാം. ശ്രീചന്ദ് ഹോം കെയറിന്റെ പയ്യന്നൂരിലെ ഉദ്‌ഘാടനം ശ്രീ ടി. ഐ മധുസൂദനൻ എം. എൽ. എ ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു.
ചടങ്ങിൽ ശ്രീചന്ദ് സ്പെഷ്യലിറ്റി ഹോസ്പിറ്റൽ സി. ഇ. ഒ നിരൂപ് മുണ്ടയാടൻ, എ. ജി. എം അജേഷ് കുണ്ടൂർ, യൂനോമെഡ് ഡയറക്ടർ ശ്രീ റാഷിദ്, ശ്രീ ഷഫീക് എന്നിവർ പങ്കെടുത്തു.