• Sat. Jul 27th, 2024
Top Tags

പിണറായി സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ “രാത്രി നടത്തം” നടത്തി.

Bydesk

Nov 26, 2021

കണ്ണൂര്‍: പിണറായി സര്‍ക്കാരില്‍ നിന്നും സ്ത്രീകള്‍ക്ക് നീതി നിഷേധം തുടര്‍ക്കഥയാകുമ്പോള്‍ നീതിക്കായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പെണ്മയ്‌ക്കൊപ്പമെന്ന മുദ്രാവാക്യം മുഴക്കി കണ്ണൂരില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി നഗരത്തില്‍ “രാത്രി നടത്തം” നടത്തി. കെ. പി. സി. സി ആഹ്വാന പ്രകാരമാണ് രാത്രി കാല നടത്തം നടത്തിയത്.

ജില്ലാ കോണ്‍ഗ്രസ് ഭവന് മുന്നില്‍ നിന്നും ആരംഭിച്ച പ്രതിഷേധ നടത്തം ഡി. സി. സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദിന് പതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്തു. മഹിളാ കോണ്‍ഗ്രസ് നേതാക്കളായ പി. കെ സരസ്വതി, സി. ടി ഗിരിജ, രതി കെ, ടി. പി വല്ലി, എം ഉഷ, മിനി പി, ശ്രീജ ആരംഭന്‍, ശ്രീലത വി. കെ, ആസിമ സി. എച്ച്, ഉഷാകുമാരി, അഡ്വ. ലിഷ ദീപക്ക്, ഉഷാ കുമാരി, തുടങ്ങി നൂറിലധികം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിണറായി സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *