അങ്ങാടിക്കടവ് : ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി അങ്ങാടിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർ മനുഷ്യ റിബൺ തീർത്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ അനു മേരി ജോസിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ മുഴുവൻ ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു. ഡോക്ടർ അഷ്ഫോക് മുഹമ്മദ്, എച്ച്. ഐ രാജേഷ്, എസ്. എച്ച്. ഐ സന്തോഷ് കുമാർ, ജെ. പി. എച്ച്. എൻമാരായ റീമ, ഉഷ, മിനി, ഫാർമസിസ്റ് ബോൾവിൻ എന്നിവർ പങ്കെടുത്തു.