ആറളം : ആദിവാസി മേഖലയിൽ നിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചൂരൽ മുറിച്ച് കടത്തുന്നതായി ആക്ഷേപം, ആറളം ആദിവാസി പുനരധിവാസ മേഖലയിലാണ് പകൽ കൊള്ള നടക്കുന്നത്. ടി. ആർ. ഡി. എം സൈറ്റ്മാനേജരുടെ അനുമതിയോടെ ആദിവാസികൾ വിതരണം ചെയ്യ്ത ഭൂമിയിൽ നിന്നാണ് വ്യാപകമായി ചൂരൽ മുറിച്ച് കടത്തുന്നത്. 2020 ൽ അന്നത്തെ സബ് കളക്ട്ടർ ചൂരൽ മുറിക്കാൻ നൽകിയ അനുമതി മറയാക്കിയാണ് ഈ കൊള്ള നടക്കുന്നത് ആനകൾ തമ്പടിക്കുന്ന വൻ കാടുകൾ വെട്ടിമാറ്റാൻ ഒരു നടപടിയും സ്വീകരിക്കാത്ത ഉദ്യോഗസ്ഥൻ ആനയുടെ പേര് പറഞ്ഞ് പകൽ കൊള്ള നടത്തുകയാണെന്ന് ആരോപണം ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം ആറളം ഫാം പതിമൂന്നാം ബ്ലോക്കിൽ നിന്നും ചൂരൽ മുറിച്ച് നാഷണൽ പെർമിറ്റ് ലോറിയിൽ കയറ്റുന്നതിനിടെ പൊതുപ്രവർത്തകർ പ്രതിക്ഷേധവുമായി എത്തിയപ്പോൾ ലോഡ് കയറ്റിയ വാഹനം ടി. ആർ. ഡി. എം ചെക്ക് പോസ്റ്റിൽ പിടിച്ചിട്ടിരുന്നു. എന്നാൽ പിറ്റേ ദിവസം നീയമാനുസൃതം ആണ് ചൂരൽ മുറിക്കുന്നത് എന്നും, കലക്ട്ടർ അനുമതി നൽകിയിട്ടുണ്ടെന്നും പറഞ്ഞ് സൈറ്റ് മാനേജർ ഇടപെട്ട് വാഹനവും ചൂരലും കടത്തി വിട്ടു. എന്നാൽ ആദിവാസികൾക്ക് മുറിക്കുന്ന കൂലി മാത്രം (ഒന്നിന് 20 രൂപ) നൽകി ചുരൽ കടത്താൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായി പൊതുപ്രവർത്തകൻ കെ. ബി ഉത്തമൻ ആരോപിച്ചു. മുള്ളുകൾ നിറഞ്ഞ ചൂരൽ കാടുകളിൽ ആനകൾ തമ്പടിക്കുന്നു എന്ന വാദം വിചിത്രമാണ്. എന്നാൽ ആനകൾ തമ്പടിക്കുന്ന മറ്റ് കാടുകൾ വെട്ടി തെളിക്കാൻ എന്തേ ഉദ്യോഗസ്ഥർ തയ്യാറാകാത്തതെന്നും അദ്ധേഹം ചോദിക്കുന്നു. മേലുദ്യോഗസ്ഥരെ തെറ്റ് ധരിപ്പിച്ച് സൈറ്റ് മാനേജർ വർഷങ്ങളായി ഇവിടെ അഴിമതിക്ക് കൂട്ടുനിൽക്കുന്നതായും കെ. ബി ഉത്തമൻ ആരോപിച്ചു.