• Sat. Jul 27th, 2024
Top Tags

ബസ് ചാര്‍ജ് വര്‍ധന; വിദ്യാര്‍ഥി സംഘടനകളുമായുള്ള ചര്‍ച്ച ഇന്ന്.

Bydesk

Dec 2, 2021

തിരുവനന്തപുരം : ബസ് ചാര്‍ജ് വര്‍ദ്ധനയുമായി(bus charge hike) ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ  സാന്നിദ്ധ്യത്തില്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് സെക്രട്ടേറിയറ്റ് അനക്‌സിലെ ലയം ഹാളില്‍ വച്ചായിരിക്കും യോഗം ചേരുക. ഗതാഗത മന്ത്രിയും യോഗത്തിൽ പങ്കെടുക്കും.

ബസ് ചാര്‍ജ് കൂട്ടാന്‍ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം , കണ്‍സഷന്‍ നിരക്ക് കൂട്ടണമോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് 1 രൂപയില്‍ നിന്ന് 6 രൂപയായി ഉയര്‍ത്തണം എന്നതാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അതേ സമയം ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാര്‍ശയാണ് നല്‍കിയിട്ടുള്ളത്. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *