കണ്ണൂർ : അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻ്റ് എംപ്ലോയീസ് കോൺഗ്രസ്സ് – UWEC – ജില്ലാ നേതൃത്വ പരിശീലന ക്യാംപ് സമൃദ്ധി എന്ന പേരിൽ ഡിസംബർ 4,5 തിയ്യതികളിൽ കണ്ണൂർ പാലക്കയം തട്ട് ഇന്ദിരാഗാന്ധി നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു.
4-ാം തിയ്യതി വൈകീട്ട് 4 മണിക്ക് പതാക ഉയർത്തുന്നതോടെ പഠന ക്യാംപിന് തുടക്കമാവും. തുടർന്ന് നടക്കുന്ന ട്രേഡ് യൂനിയൻ സൗഹൃദ സമ്മേളനം KPCC ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് അസംഘടിത മേഖലയിലെ നിയമങ്ങളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും എന്ന വിഷയത്തിൽ അഡ്വ. ഇ. ആർ വിനോദ് പഠന ക്ലാസെടുക്കും. സംഘടന ചർച്ച, സംഘടന പ്രമേയം എന്നിവ ക്ലാസിന് ശേഷം അവതരിപ്പിക്കും
5-ാം തിയ്യതി രാവിലെ 12ന് ക്യാംപിൻ്റെ ഔപചാരിക ഉദ്ഘാടനം അഡ്വ.സജീവ് ജോസഫ് MLA നിർവഹിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഇന്ത്യയും എന്ന വിഷയത്തിൽ ഡോ. അബ്ദുൽ റഷീദ് പഠന ക്ലാസിന് നേതൃത്വം നൽകും. അസംഘടിത തൊഴിലാളികൾക്കുള്ള ഇ ശ്രം കാർഡിൻ്റെ വിതരണം DCC പ്രസിഡൻ്റ് മാർട്ടിൻ ജോർജ് നിർവഹിക്കും. മേയർ ടി. ഒ മോഹനൻ തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്യും. ഭാരവാഹികളായ ജില്ലാ പ്രസിഡൻ്റ് നൗഷാദ് ബ്ലാത്തൂർ , ഭാരവാഹികളായ ജി ബാബു, എം. വി സതീശൻ, കെ. സി പത്മനാഭൻ പങ്കെടുത്തു.