• Sun. Sep 8th, 2024
Top Tags

പാരമ്പര്യ നാട്ടുവൈദ്യന്മാരായ വൈദ്യശ്രഷ്ഠരുടെ കഴിവുകൾ ചൂഷണം ചെയ്യപ്പെടുന്നു.

Bydesk

Dec 2, 2021

കണ്ണൂർ : ജില്ലയിലെ പാരമ്പര്യ നാട്ടുവൈദ്യന്മാരായ വൈദ്യശ്രഷ്ഠരുടെ കഴിവുകൾ ചൂഷണം ചെയ്ത് മാർക്കറ്റിങ്ങ് നടത്താൻ ചിലർ ശ്രമിക്കുന്നതായി ആയുർവേദ തൊഴിലാളി യൂനിയൻ CITU ജില്ലാ കമ്മിറ്റി ഇന്ന് കണ്ണൂരിൽ ആരോപിച്ചു. ഇതിൻ്റെ ഭാഗമായാണ് പാരമ്പര്യ നാട്ടുവൈദ്യമാരുടെ രോഗശാന്തി കഴിവ് വിലയിരുത്താനെന്ന നിലയിൽ ക്വാളിറ്റി കൗൺസിൽ എന്ന പേരിൽ QCA എന്ന സംഘടന കണ്ണൂരിൽ നടത്തിയ പരിപാടി.

ഇത്തരം സംഘടന മുൻപും വൈദ്യന്മാരെ കബളിപ്പിച്ചിട്ടുണ്ട്. ഇവർക്ക് പരമ്പര്യ വൈദ്യന്മാരോട് സത്യസന്ധമായ താൽപ്പര്യം ഉണ്ടെങ്കിൽ  സുപ്രീം കോടതിയിൽ നടക്കുന്ന കേസ് പിൻവലിക്കുകയാണ് വേണ്ടത്. കഴിവ് തെളിയിച്ച വൈദ്യന്മാർക്ക് സംരക്ഷണവും അവർക്ക് ചികിൽസ നടത്താൻ സൗകര്യവും ഒരുക്കുകയാണ് വേണ്ടതെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. അല്ലാതെ അവരുടെ വിലപ്പെട്ട അറിവുകൾ ചൂഷണം ചെയ്യരുത്. ഭാരവാഹികളായ എം രാമചന്ദ്രൻ ഗുരുക്കൾ, രഞ്ചിത്ത് വൈദ്യർ, ശ്രീജിത്ത് വൈദ്യർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *