• Fri. Oct 18th, 2024
Top Tags

പാമ്പാളിയിൽ സമാന്തര റോഡുണ്ടാക്കി;കലുങ്ക് നിർമാണ പ്രവൃത്തി തുടങ്ങി.

Bydesk

Dec 6, 2021

പേരാവൂർ : മാലൂർ റോഡിലെ പാമ്പാളിയിൽ അപകടാവസ്ഥയിലായ കലുങ്ക് പൊളിച്ച് പുതിയത് നിർമിക്കുന്നതിന്റെ ഭാഗമായി സമാന്തര റോഡ് നിർമിച്ചു. സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ്റോഡുണ്ടാക്കിയത്.

തോടിൽ സിമന്റ് പൈപ്പിട്ട് മണ്ണിട്ട് നികത്തിയാണ് ഗതാഗത സൗകര്യമൊരുക്കുന്നത്. കഴിഞ്ഞ ദിവസമാണ്സംരക്ഷണ ഭിത്തി തകർന്ന് ഗതാഗതം അപകടാവസ്ഥയിലായത്. വലിയ വാഹനങ്ങൾ കടന്നു പോകുന്നതിനാൽ സംരക്ഷണ ഭിത്തി കൂടുതൽ ഇടിയാനും ഗതാഗതം നിലക്കാനും സാധ്യതയുള്ളതിനാലാണ് അടിയന്തരമായി കലുങ്ക്പൊളിച്ച് മാറ്റി പുതിയത് നിർമ്മിക്കുന്നത്.പൊതുമരാമത്ത് വകുപ്പ് (റോഡ്‌സ് വിഭാഗം) കൂത്തുപറമ്പ് അസിസ്റ്റന്റ് എഞ്ചിനീയർ വി.വി.പ്രസാദിന്റെ നേതൃത്വത്തിലാണ് പണി പുരോഗമിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *