പൈതൽ മല : പൈതൽ മലയിൽ ബുധനാഴ്ച കാട്ടാനകളിറങ്ങിയതിനെ തുടർന്ന് ബുധനാഴ്ച സന്ദർശകർക്ക് പ്രവേശനം അനുവദിച്ചില്ല. ശക്തമായ കാറ്റുണ്ടായതിനെ തുടർന്ന് കണാടക വനത്തിൽനിന്ന് ആനകൾ പുൽമേട്ടിലേക്ക് കയറുകയായിരുന്നു. ടൂറിസം വാച്ചർ ആൻറണി മേനോൻപറമ്പിലിന്റെ നേതൃത്വത്തിൽ ആറുപേരടങ്ങിയ സംഘം മലകയറുന്നതിനിടെ ആനക്കൂട്ടത്തിനടുത്തെത്തുകയായിരുന്നു. നടപ്പാതയുടെ ഇരുവശങ്ങളിലുമായി ഈറ്റയൊടിച്ചുകഴിക്കുകയായിരുന്നു. 100 മീറ്റർ മുന്നിൽ നടന്നിരുന്ന ആൻറണി സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കിയശേഷം ബഹളംവെച്ച് ആനകളെ ഓടിച്ചുവിട്ടു.