കോഴിക്കോട് : യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ യുവാവിന്റെ ശ്രമം. കോഴിക്കോട് ജില്ലയിലെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഇന്ന് രാവിലെയോടെയാണ് സംഭവം.
യുവതിയെ തീ കൊളുത്തിയ ശേഷം യുവാവും സ്വയം തീ കൊളുത്തി. ഗുരുതരാവസ്ഥയിലായ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീ കൊളുത്തിയ യുവാവ് യുവതിയുടെ അയല്‍ക്കാരനാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ട്. അക്രമത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല.