• Sat. Jul 27th, 2024
Top Tags

കോഴിക്കോട് യുവതിയെ പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ യുവാവിന്റെ ശ്രമം.

Bydesk

Dec 17, 2021

കോഴിക്കോട് : യുവതിയെ പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ യുവാവിന്റെ ശ്രമം. കോഴിക്കോട് ജില്ലയിലെ തിക്കോടി ​പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഇന്ന് രാവിലെയോടെയാണ് സംഭവം.

യുവതിയെ തീ കൊളുത്തിയ ശേഷം യുവാവും സ്വയം തീ കൊളുത്തി. ​ഗുരുതരാവസ്ഥയിലായ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീ കൊളുത്തിയ യുവാവ് യുവതിയുടെ അയല്‍ക്കാരനാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ട്. അക്രമത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *