കോഴിക്കോട് : ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തലക്കുളത്തൂർ സ്വദേശി മണികണ്ഠൻ(19) ആണ് മരിച്ചത്. മണികണ്ഠനൊപ്പം ബൈക്കിൽ യാത്ര ചെയ്ത നിധിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസും നഗരത്തിലേക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകർന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മണികണ്ഠൻ മരിക്കുകയായിരുന്നു.