കോഴിക്കോട് : മലയോര മേഖലയിലെ സ്വപ്‍ന പദ്ധതികളിലൊന്നായ കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുക്കാന്‍ ധാരണയായി.
തുരങ്കപാത നിര്‍മ്മിക്കുന്നതിനായി 2200കോടി രൂപയാണ് നിര്‍മ്മാണ ചെലവ് ചെലവ് കണക്കാക്കുന്നത്. കോഴിക്കോട് നിന്ന് ചുരം കയറാതെ വെറും
എട്ടുകിലോമീറ്റര്‍ യാത്രചെയ്ത് വായനാട്ടിലെത്താം.
തിരുവമ്ബാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ നിന്ന് മറിപ്പുഴ, സ്വര്‍ഗ്ഗംകുന്ന് വഴി വയനാട്ടിലെ കളളാടിയിലെത്തുന്നതാണ് നിര്‍ദ്ദിഷ്ട തുരങ്കപാത യാഥാര്‍ഥ്യമാവുക. തുരങ്കം തുടങ്ങുന്ന തിരുവമ്ബാടി, കോടഞ്ചേരി വില്ലേജുകളിലെ 7.65 ഹെക്ടര്‍ ഭൂമിയും തുരങ്കമവസാനിക്കുന്ന മേപ്പാടി, കോട്ടപ്പടി , വില്ലേജുകളിലെ 4.82 ഹെക്ടര്‍ഭൂമിയുമാണ് ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നത്.
നാലുവരി അപ്രോച്ച് റോഡ്, മറിപ്പുഴയില്‍ പാലം, എന്നിവ നിര്‍മ്മിക്കാനാണ് സ്ഥലമേറ്റെടുക്കുക. കോഴിക്കോട്- വയനാട് ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് സ്ഥലമേറ്റെടുക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്
685 കോടിരൂപയാണ് പദ്ധതിക്കായി കഴിഞ്ഞ സര്‍ക്കാര്‍ കണക്കാക്കിയത്. ഈ വര്‍ഷത്തില്‍ ആദ്യം തന്നെ ഡിപിആര്‍ സമര്‍പ്പിച്ച കൊങ്കണ്‍ റെയില്‍വെ , ഇതിന്‍റെ മുന്നിരട്ടിയെങ്കിലും പദ്ധതിക്കായി വേണ്ടിവരുമെന്ന് കണ്ടെത്തത്തുകയായിരുന്നു. വേൾഡ് വിഷൻ ന്യൂസ്. പദ്ധതിക്കായി വനഭൂമി ഏറ്റെടുക്കേണ്ടതില്ലെങ്കിലും , കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാണ്. കൊങ്കണ്‍റെയില്‍വേയ്ക്കാണ് ഇതിന്‍്റെ ചുമതല.