ചേലേരി വൈദ്യർകണ്ടിയിൽ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് ദമ്പതികൾ ചികിത്സയിൽ. തുണ്ടിയിൽ ഹൗസിലെ ടി.ഗംഗാധരനും ഭാര്യ കമലാക്ഷിയുമാണ് കടിയേറ്റ് ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസം ഇവർ വീട്ടിൽ ഇരിക്കവെയാണ് ഭ്രാന്തൻ കുറക്കൻ്റെ കടി ഏൽക്കുന്നത്. വീട്ടിലുണ്ടായിരുന്ന കുട്ടികളും മറ്റുള്ളവരും ശബ്ദം കേട്ട് ഓടി പോയതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
പ്രദേശത്തെ നിരവധി പശുക്കൾക്കും മറ്റ് മൃഗങ്ങൾക്കും ഭ്രാന്തൻ കുറക്കൻ്റെ കടിയേറ്റിട്ടുണ്ട്.