• Sun. Sep 8th, 2024
Top Tags

കുന്നത്തൂർപ്പാടി ഉത്സവം: സമയക്രമം മാറ്റി.

Bydesk

Jan 3, 2022
കുന്നത്തൂർപ്പാടി തിരുവപ്പന മഹോത്സവത്തിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് മാറ്റം. ഇനിമുതൽ വൈകീട്ട് 3.30-ന് ഊട്ടും വെള്ളാട്ടവും രാത്രി 7.30 മുതൽ തിരുവപ്പനയുടെ ചടങ്ങുകളും തിരുവപ്പനയ്ക്കുശേഷം വെള്ളാട്ടവും ഉണ്ടായിരിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. മുൻപ് വൈകീട്ട് അഞ്ചിന് ഊട്ടും വെള്ളാട്ടവും രാത്രി 9.30-ന് തിരുവപ്പനയുമായിരുന്നു നടത്തിയിരുന്നത്.
 ഒമിക്രോൺ ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സമയക്രമത്തിൽ മാറ്റം വരുത്തിയതെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ അറിയിച്ചു. 16-ന് തിരുവപ്പന മഹോത്സവം സമാപിക്കും.എല്ലാ വർഷവും 30 ദിവസങ്ങളിൽ നടത്തിയിരുന്ന ഉത്സവം ഈ വർഷം കോവിഡ് പശ്ചാത്തലത്തിലാണ് 24 ദിവസമായി ചുരുക്കിയത്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *