• Mon. Sep 23rd, 2024
Top Tags

പരമ്പരാഗത പയറിനമായ ‘കൊളത്താട’യ്ക്ക് മലയോരത്തും നൂറുമേനി വിളവ്.

Bydesk

Jan 12, 2022

കേളകം: കൃഷി വകുപ്പിന്റെ പരമ്പരാഗത പച്ചക്കറിക്കൃഷി വ്യാപന പദ്ധതി പ്രകാരം കൃഷിചെയ്ത പരമ്പരാഗത പയറിനമായ ‘കൊളത്താട’യ്ക്ക് നൂറുമേനി വിളവ്. വെള്ളൂന്നി ഹരിത സ്വാശ്രയ സംഘം വെള്ളൂന്നിയിലെ ഒന്നരയേക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്.

30 സെ.മീറ്റർ വരെ നീളം വെക്കുന്നതും വലുപ്പമേറിയ പയർ മണികളും ഇതിന്റെ പ്രത്യേകതകളാണ്. ദീർഘനാൾ കേടുകൂടാതെ സൂക്ഷിച്ചുവെക്കുവാനും കഴിയും. ജൈവരീതിയിൽ മികച്ച വിളവുതരുന്ന കൊളത്താട പയർ സ്വാദിഷ്ഠമായ ഭക്ഷണവിഭവമാണെന്ന് കർഷകർ പറയുന്നു. വിപണിയിൽ ആവശ്യക്കാരേറെയുള്ള ഈ കുറ്റിപ്പയറിന് നല്ല വിപണന സാധ്യതയാണുള്ളത്.

വിളവെടുപ്പ് കേളകം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സജീവൻ പാലുമി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ കെ.ജി.സുനിൽ, എം.ആർ.രാജേഷ്, ജോയ് പനച്ചിക്കൽ, പ്രകാശൻ, രാജു പാലത്തിങ്കൽ എന്നിവർ പങ്കെടുത്തു.

 

 

 

 

 

 

 

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *