• Mon. Sep 23rd, 2024
Top Tags

രക്തദാന ക്യാമ്പ് നടത്തി.

Bydesk

Jan 13, 2022

മണത്തണ: പേരാവൂര്‍ ഫോറം വാട്‌സാപ്പ് കുട്ടായ്മയും,തലശ്ശേരി ജനറല്‍ ആശുപത്രിയും,  സംയുക്തമായി നടത്തുന്ന രക്തദാന ക്യാമ്പ് മണത്തണ സാംസ്‌കാരിക നിലയത്തില്‍ നടന്നു. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ് പാമ്പാറ അധ്യക്ഷനായി. പേരാവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ഗ്രിഫിന്‍ സുരേന്ദ്രന്‍,പഞ്ചായത്തംഗങ്ങളായ കെ.വി ശരത്ത്,യു.വി അനില്‍കുമാര്‍,ബേബി സോജ,രാജു ജോസഫ്, വിഎം രഞ്ജുഷ,കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് അംഗം ജോജന്‍ എടത്താഴെ, പേരാവൂര്‍ ഫോറം അംഗങ്ങളായ ബേബി കുര്യന്‍,സുകേഷ് മണത്തണ, സിജോ പേരാവൂര്‍,കെ സി മണത്തണ,  തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *