• Thu. Sep 19th, 2024
Top Tags

എരഞ്ഞോളിപഴയപാലത്തിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലം മന്ത്രി മുഹമ്മദ് റിയാസ് യാത്രക്കാർക്കായി തുറന്ന് കൊടുത്തു.

Bydesk

Jan 31, 2022

തലശേരി: എരഞ്ഞോളി പഴയപാലത്തിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തു.മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടന കർമം നിർവഹിച്ചു. കോ വിഡ് പ്രോട്ടോകോൾ പാലിച്ച് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു. മന്ത്രി യും അഡ്വ എ എൻ.ഷംസീർ എം.എൽ.എയുംസ്കൂട്ടറിൽ പാലത്തിൽ കൂടി സഞ്ചരിച്ചാണ് ഉദ്ഘാടനം ചെയ്തത്. പിന്നാലെ നിരവധി വാഹനങ്ങളും പാലത്തിൽ കൂടി കടന്നു പോയി..

ഈ ഭാഗത്തെ ഗതാഗത കുരുക്കിനും ഇതോടെ ശാശ്വത പരിഹാരമാവുകയാണ്. തലശ്ശേരി നഗരlസഭാ ചെയർപേഴ്സൻ ജമുനാ റാണി ടീച്ചർ വൈസ് ചെയർമാൻ വാഴയിൽ ശശി, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.ശ്രീ ഷ, മുൻ ചെയർമാൻ സി.കെ.രമേശൻ, തുടങ്ങിയ ജനപ്രതിനിധി ക ളും രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

94 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള പാലം 15.20 കോടി രൂപ ചിലവാക്കിയാണ് നിര്‍മ്മിച്ചത്. നടപ്പാത, ആവശ്യമായ റോഡ് മാര്‍ക്കിങ്, റോഡ് സ്റ്റഡ്‌സ്, സൈന്‍ബോര്‍ഡുകള്‍, സോളാര്‍ തെരുവ് വിളക്ക് മുതലായവ ഒരുക്കിയാണ് പാലം നിർമ്മിച്ചത്. പാലത്തിന്റെ രണ്ടു വശത്തായി 12 മീറ്റര്‍ നീളവും, 12 മീറ്റര്‍ വീതിയും ഉള്ള ഓരോ വെഹിക്കിള്‍ അണ്ടര്‍ പാസ് നിര്‍മിച്ചിട്ടുണ്ട്. ഉയരം കൂടിയത് കാരണം ഗാബിയോണ്‍ പ്രൊട്ടക്ഷന്‍ വാളോടു കൂടിയ അപ്രോച്ച് റോഡ് 570 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ചിട്ടുണ്ട്.

മറ്റ് അപ്രോച്ച് റോഡുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി പാലത്തിനു സമാന്തരമായി സര്‍വീസ് റോഡും നിര്‍മ്മിച്ചിട്ടുണ്ട്. കെഎസ്ടിപി പദ്ധതിയില്‍ നവീകരിക്കുന്ന വളവുപാറ റോഡിന്റെ ഭാഗമായാണ് ജീര്‍ണാവസ്ഥയിലുള്ള പഴയ എരഞ്ഞോളി പാലത്തിന് പകരം പുതിയത് നിര്‍മ്മിച്ചത്. .

അഹമ്മദാബാദിലെ ദിനേഷ് ചന്ദ്ര ആര്‍ അഗര്‍വാള്‍ ഇന്‍ഫ്രാകോണ്‍ പ്രൈവറ്റ് ലിമിറ്റഡ് അഹമ്മദാബാദ് ആണ് കരാർ എറ്റെടുത്ത് പാലം നിർമ്മിച്ചത്. എഗിസ് ഇന്ത്യ കണ്‍സള്‍ട്ടിംഗ് എന്‍ജിനിയേഴ്‌സ് ഇന്ത്യ വ്രൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മേല്‍നോട്ട ചുമതല നിര്‍വ്വഹിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *