തളിപ്പറമ്പ: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കുറുമാത്തൂർ പൊക്കുണ്ടിലെ എം.വി.അഷറഫിനെ (27)യാണ് റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.പി.മധുസൂദനനും സംഘവും കുറുമാത്തൂരിൽ വെച്ച് പിടികൂടിയത്.
യുവാവിൽ നിന്നും 70 മില്ലി ഗ്രാം എം.ഡി.എം.എ.പി ടിച്ചെടുത്തു. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ യേശുദാസൻ.പി,, ഫെമിൻ.ഇ.എച്ച്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജിഷ.പി, എക്സൈസ് ഡ്രൈവർ സി.വി.അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.