കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ യുവാവ് അടിയേറ്റ് മരിച്ചു. വെങ്ങര സ്വദേശി കെ.വി. വിപിനാണ് മരിച്ചത്. സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും സഹോദരന് വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.