• Tue. Sep 24th, 2024
Top Tags

ഏഴിമലയിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചു

Bydesk

Mar 8, 2022

ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ/യുഎവി പറത്തുന്നത് നിരോധിച്ചതായി കമാൻഡിങ് ഓഫീസർ അറിയിച്ചു.

നിരോധനം ലംഘിച്ച് ഡ്രോൺ പറത്തിയാൽ അവ നശിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്യുന്നതും ഉടമസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കുന്നതുമാണ്.

ഡ്രോൺ പറത്തുന്നത് അത്യാവശ്യമാണെങ്കിൽ ഉടമസ്ഥൻ/സ്ഥാപനം ഡിഐജിഐ സ്‌കൈ വെബ്‌സൈറ്റ് മുഖേന വ്യോമയാന ഡയറക്ടർ ജനറലിൽനിന്ന് അനുമതി നേടി അനുമതി പത്രത്തിന്റെ പകർപ്പ്, പറത്തുന്നതിന് ഒരാഴ്ച മുമ്പ് ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ സമർപ്പിക്കണം.

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *