• Tue. Sep 24th, 2024
Top Tags

ട്രക്കിങ് സംഘത്തിന്റെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; നാല് പേർക്ക് പരുക്ക്…

Bydesk

Mar 14, 2022

വെള്ളൂന്നി ∙ ഓഫ് റോഡ് മോഡൽ വാഹനങ്ങളുടെ പ്രമോഷന്റെ ഭാഗമായി ട്രക്കിങ്ങിന് എത്തിയ സംഘത്തിലെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരുക്ക്. ജീപ്പ് ഓടിച്ചിരുന്ന പാലക്കാട് തൃത്താല സ്വദേശി പണ്ടാരവളപ്പിൽ ഷാജി(42), ഭാര്യ നൗഫിയ(36), മക്കളായ ഡാനിഷ്(11), ദിയ(10) എന്നിവർക്കാണു പരുക്കേറ്റത്. ഷാജിയുടെയും ദിയയുടെയും പരുക്ക് ഗുരുതരമാണ്. കേളകം പഞ്ചായത്തിലെ വെള്ളൂന്നിക്കു സമീപം തൊട്ടിക്കവലയിൽ ആണ് അപകടം ഉണ്ടായത്.

പാറക്കെട്ടിൽ ജീപ്പ് നിയന്ത്രണം വിട്ടു കൊക്കയിലേക്കു വീഴുക ആയിരുന്നു. വയനാട്ടിൽ നിന്നാണു സംഘം എത്തിയത്. ജീപ്പുകളുടെ സംഗമത്തിനാണ് ഇവർ യാത്ര നടത്തിയിരുന്നത്. 75 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. തൊട്ടിക്കവലയിലുള്ള കടയിൽ ഉണ്ടായിരുന്ന നാട്ടുകാരും കേളകത്തെ ചുമട്ടു തൊഴിലാളികളും ഓടിയെത്തി ആണ് അപകടത്തിൽ പെട്ടവരെ രക്ഷിച്ചു പുറത്തു എത്തിച്ചത്.

അഗ്നിരക്ഷാസേന എത്തും മുൻപ് തന്നെ പരുക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് അയച്ചു. ഓഫ് റോഡ് മോഡൽ വാഹനങ്ങളുടെ വാഹനങ്ങളുടെ പ്രമോഷന്റെ ഭാഗമായാണ് സംഘം ഉൾ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചത്. 11 വാഹനങ്ങളാണ് ട്രക്കിങ് സംഘത്തിൽ ഉണ്ടായിരുന്നത്. വയനാട്ടിൽ നിന്ന വന്ന സംഘം കൂനംപള്ള വഴി കേളകത്തേക്കു വരുമ്പോൾ പാറക്കെട്ടിൽ നിന്ന് താഴേയ്ക്ക് പതിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *