• Tue. Sep 24th, 2024
Top Tags

ആറളം ഫാമിൽ ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്താൻ എക്സൈസ് സർവ്വെ തുടങ്ങി

Bydesk

Mar 19, 2022

ഇരിട്ടി: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ആറളം ഫാം ആദിവാസി പുനരധിവാസ കേന്ദ്രങ്ങളിലെ വിവിധ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പ് അമിത ലഹരിക്കടിമപ്പെട്ട് രോഗികളായി തീർന്നവരെ കണ്ടെത്താൻ സർവ്വേ ആരംഭിച്ചു. സർവ്വേയിൽ കണ്ടെത്തിയവരെ ജില്ലയിലെ ഡി _ അഡിക്ഷൻ സെന്ററായ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ നടത്തും. പ്രിവന്റീവ് ഓഫീസർമാരായ ഉത്തമൻ കെ., ബഷീർ പിലാട്ട്, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽകുമാർ വി.കെ, രമേശൻ എം, അഖിൽ പി.ജി എന്നിവർ സർവ്വേയിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *