ഇരിട്ടി: ഭാരതീയ പരമ്പരാഗത കൃഷി പദ്ധതിയുടെ ഭാഗമായി പായം കൃഷിഭവൻ, ഗ്രാമീണ ഗ്രന്ഥാലയം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പായത്ത് സംഘടിപ്പിച്ച കാർഷിക സെമിനാർ ഗ്രാമ പഞ്ചായത്തംഗം പി. പങ്കജാക്ഷി ഉദ്ഘാടനം ചെയ്തു. സി. കെ. രവീന്ദ്രൻ അധ്യക്ഷനായി. പായം കൃഷി ഓഫിസർ കെ.ജെ. രേഖ,രവീന്ദ്രൻ മുണ്ടയാടൻ, എം.എൻ. മുരളീധരൻ, ജി.ചന്ദ്രൻ, എം.പവിത്രൻ, കെ. രോഹിണി എന്നിവർ സംസാരിച്ചു.