• Thu. Sep 19th, 2024
Top Tags

ഇന്ധന വില വര്‍ദ്ധന; നടുക്കളത്തിലിറങ്ങി പ്രതിപക്ഷം, സഭ നിര്‍ത്തിവെച്ചു

Bydesk

Mar 23, 2022

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതിനു പിന്നാലെ ഇന്ധന വിലവീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയ കേന്ദ്രനടപടിക്കെതിരെ പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയില്‍ ചോദ്യോത്തരവേളയും ശൂന്യവേളയും മുടങ്ങി. ലോക്സഭയില്‍ ചര്‍ച്ച നിരാകരിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. രാജ്യസഭയില്‍ ചട്ടം 267 പ്രകാരം ഇന്ധന വിലവര്‍ധ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ നോട്ടീസ് നല്‍കി. അടിയന്തരചര്‍ച്ച അനുവദിക്കില്ലെന്നും ബന്ധപ്പെട്ട വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ച വരുമ്പോള്‍ വിഷയം ഉന്നയിക്കാമെന്നും സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു നിലപാടെടുത്തു

ഇതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാരും മറ്റ് പ്രതിപക്ഷാംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി. 12 വരെ സഭ നിര്‍ത്തി. ചോദ്യോത്തരവേളയ്ക്കായി ചേര്‍ന്നപ്പോഴും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് രണ്ടിന് ചേരാനായി സഭ പിരിഞ്ഞു. ലോക്സഭയിലും സ്പീക്കര്‍ ഓം ബിര്‍ള ചര്‍ച്ച അനുവദിച്ചില്ല.

 

മന്ത്രിയുമായി ആലോചിച്ച് പിന്നീട് പ്രത്യേക ചര്‍ച്ച ആലോചിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല.പാവപ്പെട്ടവരെ കേന്ദ്രസര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് എളമരം കരീം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയായിരുന്നു. വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കുകയാണ് ബിജെപി– അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *