• Thu. Sep 19th, 2024
Top Tags

കെട്ടുംമട്ടും മാറി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സും കെയ്ന്‍ വില്യംസന്‍റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും

Bydesk

Mar 29, 2022

സണ്‍റൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ  എതിരാളികള്‍. പൂണെയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

കെട്ടുംമട്ടും മാറിയാണ് സഞ്ജു സാംസന്‍റെ രാജസ്ഥാന്‍ റോയല്‍സും കെയ്ന്‍ വില്യംസന്‍റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും വരുന്നത്. ഉഗ്രന്‍ ബൗളിംഗ് നിരയുമായാണ് ഇരു ടീമും മുഖാമുഖമെത്തുക. ട്രെന്‍റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ക്കൊപ്പം ജിമ്മി നീഷവും നേഥന്‍ കൂള്‍ട്ടര്‍ നൈലുമുണ്ട് സഞ്ജുവിന്‍റെ ആവനാഴിയില്‍. ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍. ഉമ്രാന്‍ മാലിക്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെയാവും വില്യംസണ്‍ വിശ്വസിച്ച്‌ പന്തേല്‍പിക്കുക. ബൗളിംഗ് തന്ത്രമോതാന്‍ രാജസ്ഥാന് ലസിത് മലിംഗയും ഹൈദരാബാദിന് ഡെയ്‌ല്‍ സ്റ്റെയ്‌നുമുണ്ട്.

ജോസ് ബട്‌ലറും യശസ്വീ ജയ്സ്വാളും റോയല്‍സിന്‍റെ ഇന്നിംഗ്സ് തുറക്കെനെത്തുമ്ബോള്‍ മൂന്നാമനായി ദേവ്ദത്ത് പടിക്കലും നാലാമനായി നായകന്‍ സഞ്ജുവുമുണ്ട്. ഷിമ്രോണ്‍ ഹെറ്റ്മെയറിന്‍റെ കൂറ്റന്‍ ഷോട്ടുകളിലും രാജസ്ഥാന് പ്രതീക്ഷയേറെ. വില്യംസണും സമദും ഒഴികെയുള്ള ബാറ്റര്‍മാരെല്ലം ഹൈദരബാദില്‍ പുതിയ ഇന്നിംഗ്സിന് തുടക്കമിടുന്നവരാണ്. രാഹുല്‍ ത്രിപാഠി, അഭിഷേക് ശര്‍മ്മ, നിക്കോളാസ് പുരാന്‍, എയ്ന്‍ മാര്‍ക്രാം എന്നിവരുടെ ബാറ്റുകളിലേക്കാണ് ഹൈദരാബാദ് ഉറ്റുനോക്കുന്നത്.

ഐപിഎല്ലില്‍ ഇന്നലെ നടന്ന അരങ്ങേറ്റക്കാരുടെ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് വിജയിച്ചു. ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചു. സൂപ്പര്‍ ജയന്റ്സിന്‍റെ 158 റണ്‍സ് രണ്ട് പന്ത് ശേഷിക്കേയാണ് ടൈറ്റന്‍സ് മറികടന്നത്. 24 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രാഹുല്‍ തിവാട്ടിയയുടെയും ഏഴ് പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്ന അഭിനവ് മനോഹറിന്‍റെയും പോരാട്ടമാണ് ഒരുഘട്ടത്തില്‍ കൈവിട്ടുവെന്ന് കരുതിയ കളി ഗുജറാത്തിന് അനുകൂലമാക്കിയത്. സ്കോര്‍: ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 158-6, ഗുജറാത്ത് ടൈറ്റന്‍സ് 19.4 ഓവറില്‍ 161-5.

Spread the love

Leave a Reply

Your email address will not be published. Required fields are marked *