പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ മർദിച്ചു കൊന്നു. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളിൽ ഒരാൾ നന്ദകിഷോറിന്റെ സുഹൃത്താണ്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.