• Sun. Sep 8th, 2024
Top Tags

Month: September 2022

  • Home
  • വയനാട് കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരു മരണം

വയനാട് കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരു മരണം

വയനാട് മീനങ്ങാടിയിൽ കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വരദൂർ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ദേശീയപാതയിൽ ചില്ലിങ്ങ് പ്ലാൻ്റിനു സമീപമായിരുന്നു അപകടം. സുൽത്താൻ ബത്തേരിയിൽ നിന്ന് അടൂരിലേക്കു പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റും എതിർദിശയിൽ നിന്ന് മറ്റൊരു വാഹനത്തെ മറി…

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. വെള്ളിയാഴ്ച പുലർച്ചെ ബാരാമുള്ളയിലെ യെഡിപ്പോര, പട്ടാൻ മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇന്ന് പുലർച്ചെ ഷോപിയാൻ ജില്ലയിലെ ചിത്രഗാം മേഖലയിൽ മറ്റൊരു ഏറ്റുമുട്ടൽ ആരംഭിച്ചു. ഇന്നലെ ജമ്മു കശ്മീരിലെ ഉധംപൂരിൽ നടന്ന…

ആലുവയിൽ മകളെയുമായി അച്ഛൻ പുഴയിലേക്ക് ചാടി

എറണാകുളം ആലുവ മാർത്താണ്ഡവർമ പാലത്തിൽ നിന്ന് മകളെയുമായി അച്ഛൻ പുഴയിലേക്ക് ചാടി. ചെങ്ങമനാട് സ്വദേശി ലൈജു ആറു വയസുള്ള മകൾ ആര്യനന്ദയുമായി പുഴയിലേക്ക് ചാടുകയായിരുന്നു. ഇവർക്കായി ഫയർ ഫോഴ്സ് തെരച്ചിൽ നടത്തുകയാണ്.

പോപുലര്‍ ഫ്രണ്ട് നിരോധനം;തുടര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍

പോപുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യാന്‍ നടപടികള്‍ തുടങ്ങി. പി.എഫ്.ഐയുടെ 17 ഓഫിസുകള്‍ ആദ്യം പൂട്ടും. നിരീക്ഷിക്കാനുള്ള നേതാക്കളുടെ പട്ടിക എന്‍.ഐ.എ കൈമാറി. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലും അറസ്റ്റുമാവാം.കോഴിക്കോട് സംസ്ഥാന…

പോപ്പുലർ ഫ്രണ്ട് നിരോധനം; ഡൽഹിയിൽ വൻ സുരക്ഷ,17 സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം

പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് 17 സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം. സാമൂഹിക മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. പിഎഫ്ഐ ബന്ധമുള്ള മറ്റ് സംഘടനകളും നിരീക്ഷണത്തിലാണ്. അഞ്ച് സംസ്ഥാനങ്ങളിലെ പിഎഫ്ഐ സ്വാധീനമുള്ള മേഖലയിൽ കേന്ദ്രസേനയെ വിന്യസിച്ചു. പിഎഫ്ഐ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി തുടങ്ങി.…

കാഞ്ഞിരക്കൊല്ലിയിലേക്ക് ട്രക്കിങ്ങ്

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 16ന് കാഞ്ഞിരക്കൊല്ലിയിലേക്ക് സൗജന്യമായി ട്രക്കിംഗ് സംഘടിപ്പിക്കുന്നു. 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ബയോഡാറ്റയും വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം…

കാര്യവട്ടത്തെ മത്സരത്തിന് ആശംസകൾ നേർന്ന് സഞ്ജു

കൊച്ചി :  കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് ആശംസകൾ നേർന്ന് മലയാളി താരം സഞ്ജു സാംസൺ. കാര്യവട്ടത്ത് മികച്ച മത്സരം നടക്കട്ടെ എന്നാശംസിച്ച സഞ്ജു നാട്ടുകാരുടെ പിന്തുണ തന്നെ ഇമോഷണലാക്കാറുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. “വളരെ സന്തോഷമാണ്. നമ്മുടെ…

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന പോരാട്ടത്തിനൊരുങ്ങി തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് വൈകിട്ട് 7 ന് ആരംഭിക്കും. മൂന്ന് വർഷത്തിന് ശേഷമാണ് ഒരു അന്താരാഷ്ട്ര മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവർ…

പാലക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു ; മകള്‍ക്കും പരുക്ക്

പാലക്കാട് :ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറുശി സ്വദേശി രജനിയാണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണദാസ് ആണ് ഭാര്യയേയും മകളേയും ആക്രമിച്ചത്. മകള്‍ അനഘയ്ക്കും പരുക്കേറ്റിട്ടുണ്ട്. കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  

പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യും; സംസ്ഥാനങ്ങൾക്ക് നിർദേശം

തിരുവനന്തപുരം :  പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യാൻ കേന്ദ്രസർക്കാർ നിർദേശം. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകി. പോപ്പുലർ ഫ്രണ്ട് ആരോപണ വിധേയരായ കേസുകളിൽ ശക്തമായ നടപടിക്കും നിർദേശം നൽകി. ഒളിവിൽ ഉള്ളവരോ പിടികിട്ടാൻ ഉള്ളവരോ ആയ പോപ്പുലർ ഫ്രണ്ട്…