• Thu. Sep 19th, 2024
Top Tags

അടയ്ക്കാത്തോട്ടിലെ സന്തോഷിൻ്റെ മരണത്തിൽ ദുരൂഹത: കൊലപാതകമെന്ന് കുടുംബം

Bydesk

Nov 30, 2022
കേളകം:   കഴിഞ്ഞ ഞായറാഴ്ച ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ  അടക്കാത്തോട്ടിലെ പുലിയിളക്കൽ സന്തോഷിന്റെ മരണം കൊലപാതകമാണെന്നും ഇതിലെ ദുരൂഹതകൾ നീക്കണമെന്നും ഭാര്യയും കുടുംബവും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാവിലെ 11 മണിയോടെയാണ് സന്തോഷിനെ വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ വെണ്ടേക്കുംചാൽ ശാന്തിഗിരി റോഡിന് സമീപം   തൂങ്ങി മരിച്ച നിലയിൽ  കണ്ടെത്തിയത്.
ദേഹമാസകലം പരിക്കേറ്റ പാടുകളും കാലിലെ ചെരുപ്പ് അഴിഞ്ഞ് പോവാത്തതും, കീശയിലുണ്ടായിരുന്ന  മൊബൈൽ ഫോൺ താഴെ വീഴാത്തതും, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തന്നെയാണ് സംശയിക്കുന്നതെന്ന്  ഭാര്യയും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.
 സംഭവത്തിൽ ദുരൂഹത ഉണ്ടെന്നു സംശയിക്കാൻ കാരണമായി  വെള്ളിയാഴ്ച നടന്ന സംഭവങ്ങളാണ് ഇവർ പറയുന്നത്.  രാത്രി  വയക്ക് മെഷീൻ  നന്നാക്കി കേളകത്തിൽനിന്നും അടയ്ക്കാതോട്ടിലെ വീട്ടിലേക്ക് വരുന്ന വഴി പാറത്തോട്ടിൽ വച്ച് ഒരു സംഘം ആളുകൾ ഇദ്ദേഹത്തെ മർദ്ദിച്ചുവെന്നാണ് സന്തോഷ് വീട്ടിലെത്തി പറഞ്ഞത്.  റോഡിൽ തടസ്സമായി നിന്നവരോട് മാറാൻ  ആവശ്യപ്പെടുകയും ഇവർ മാറാത്ത തുടർന്ന് ഇവരെ ചീത്ത വിളിച്ചു എന്ന് പറഞ്ഞാണ് മർദ്ദിച്ചതിന് കാരണമായി  സന്തോഷ് പറഞ്ഞത്. അഞ്ചോളം ആളുകൾ സംഘത്തിലുണ്ടായിരുന്നതും  ഇതിൽ സി പി എമ്മിൻ്റെ ബ്രാഞ്ച് സെക്രട്ടറി ജോബിൻസും ഉണ്ടായിരുന്നെന്നും  പോലീസിൽ പരാതിപ്പെടരുത്  എന്ന് സംഘം  ഭീഷണിപ്പെടുത്തിയതായും സന്തോഷ് കുടുംബത്തോട് പറഞ്ഞിരുന്നു.
കണ്ണിന് സമീപംസാരമായ പരിക്ക് പറ്റിയ നിലയിലായിരുന്നു സന്തോഷ് വീട്ടിലെത്തിത്. മറ്റ് പരിക്കുകളൊന്നും വീട്ടുകാരുടെ പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ശനിയാഴ്ച  രാവിലെ മരുന്നു വാങ്ങാനായി കേളകത്തേക്ക് പോയ സന്തോഷം പിന്നീട് തിരികെ വീട്ടിൽ എത്തിയിട്ടില്ല. ഇതിനിടയിൽ പലരും ഒത്തുതീർപ്പിനായി വിളിച്ചെന്നും, തൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ഈ സംഘം ശ്രമം നടത്തി എന്നും സന്തോഷ് ഭാര്യയോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച മർദ്ദിച്ച സംഘത്തിൽ ഉണ്ടായിരുന്ന ജോബിൻസ് പ്രശ്നം പറഞ്ഞു തീർക്കാം എന്ന് പറഞ്ഞു വിളിക്കുന്നുണ്ടെന്നും അങ്ങോട്ട് പോകണമെന്നും സന്തോഷ് പറഞ്ഞതായി ഭാര്യ പറയുന്നു.
വൈകിട്ട് 5 മണി വരെ ഫോണിൽ ബന്ധപ്പെടുക ഉണ്ടായിരുന്നെങ്കിലും അഞ്ചുമണിക്ക് ശേഷം ഈ ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. രാത്രിയോടെ സന്തോഷിനെ കാണാതെ ആയതുകൊണ്ട് കേളകം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു .തുടർന്ന് ശനിയാഴ്ച രാത്രിയിലും ,ഞായറാഴ്ചയിലും നാട്ടുകാരും ബന്ധുക്കളും നടത്തി തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് യാതൊരു കാരണവശാലും അത്മഹത്യ ചെയ്യില്ല എന്നും വെള്ളിയാഴ്ച മർദ്ദിച്ച സംഘം തന്നെ ശനിയാഴ്ച വീണ്ടും മർദ്ദിച്ച് കൊന്നു കെട്ടിതൂക്കിയതാവാം എന്നുമാണ് ഭാര്യയും ബന്ധുക്കളും ആരോപിക്കുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിൻറെ ഏക അത്താണിയാണ് നഷ്ടപ്പെട്ടതെന്നും, മരണത്തിലെ ദുരൂഹത അന്വേഷിച്ച് കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും കുടുംബം പരാതി അയച്ചിട്ടുണ്ട്.
പത്രസമ്മേളനത്തിൽ ഭാര്യ സുദിന സന്തോഷ് , കെ.വി. ബിനു, പി. എൻ. സനീഷ്, എസ്. സി. ഷിനി എന്നിവർ  പങ്കെടുത്തു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *