ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം.വി യും പാർട്ടിയും ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് കാൽ കിലൊ കഞ്ചാവുമായി ആസ്സാം സ്വദേശികളായ മോനോർ ഉദ്ദിൻ , കരീം അലി , അസിം ഉദ്ദീൻ എന്നി മുന്ന് പേർ പിടിയിലായത്. ഇവരുടെ കൈവശത്തു നിന്നുമായി 250 ഗ്രാം കഞ്ചാവാണ് പിടിച്ച് കേസെടുത്തത്. നിരന്തര പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ റെയ്ഡിലാണ് വില്ലനക്കായി സൂക്ഷിച്ചു വച്ച കാൽ കിലോയോളം വരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.പ്രതികളെ ശ്രീകണ്ഠപുരം റെയ്ഞ്ചിൽ ഹാജരാക്കി. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു കെ.വി, വിനീത്.പി.ആർ എന്നിവർബി ഉണ്ടായിരുന്നു