• Thu. Sep 26th, 2024
Top Tags

നാട്ടുകാരുടെ പരാതിക്ക് പുല്ലുവില: റോഡ് പൊട്ടിപ്പൊളിഞ്ഞ് തന്നെ

Bydesk

Dec 20, 2022

ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി -പുതിയങ്ങാടി ചതിരൂർ റോഡാണ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല പഞ്ചായത്തിന്റെ അതിനതയിൽ ഉണ്ടായിരുന്ന റോഡ് പൊതുമരാമത്ത് ഏറ്റെടുത്തുയെന്ന് പറയാൻ തുടങ്ങിയിട്ട് 5 വർഷത്തിലേറെയായി കുണ്ടും കുഴിയും ഏറിയതല്ലാതെ റോഡ് അറ്റകുറ്റപ്പണി പോലും നടത്തിയില്ല. കുഴിയിൽ ചാടി വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യ സംഭമായി മാറി നിരവധി പേർക്ക് ഗുരുതര പരിക്ക് പറ്റി എന്നിട്ടും അതികൃതർക്ക് കുലുക്കമില്ല. വർഷം തോറും വാർത്തകളിൽ ഇടം പിടിക്കുന്ന റോഡായി കീഴ്പ്പള്ളി പുതിയങ്ങാടി ചതിരൂർ റോഡ് മാറിയിരിക്കുകയാണ് ഇനിയെങ്കിലും അതികൃതർ കണ്ണ് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *