• Thu. Sep 26th, 2024
Top Tags

ചന്ദനക്കാംപാറ പി എച്ച് സി സെന്ററിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുക .

Bydesk

Jan 4, 2023

ചന്ദനക്കാംപാറ പി എച്ച് സി സെന്ററിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുക മണ്ഡലം കോൺഗ്രസ് കമ്മിറ്റി പയ്യാവൂർ പയ്യാവൂർ പഞ്ചായത്തിലെ സാധാരണക്കാരായ രോഗികളുടെ ഏക ആശ്രയമായ പി എച്ച് സി സെന്ററിന്റെ നിലവിലെ സ്ഥിതി വളരെയധികം മോശമാണെന്നും ഡോക്ടറുടെ സേവനം ആവശ്യമായ രീതിയിൽ ലഭിക്കുന്നില്ലെന്നും മരുന്നുകൾ ലഭിക്കുന്നില്ലെന്നും വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ പിഎസ്സി സെന്ററിലേക്ക് പ്രവേശിക്കുന്ന പ്രവേശന കവാടം ജനങ്ങൾക്ക് കാൽനടയായി പോലും പ്രവേശിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഈ അവസ്ഥ പരിഹരിക്കണമെന്ന് പഞ്ചായത്തിനോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തത് പയ്യാവൂരിലെ സ്വകാര്യ ആസ്പത്രികളെ സഹായിക്കാൻ ആണോ എന്ന് സംശയിക്കുന്നതായും മണ്ഡലം കമ്മിറ്റി നേതാക്കൾ യോഗത്തിൽ പറഞ്ഞു അടിയന്തരമായും ഈ വിഷയം പരിഹരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മണ്ഡലം പ്രസിഡണ്ട് ഇ കെ കുര്യൻ അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *