• Fri. Sep 20th, 2024
Top Tags

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഒയിന്‍ മോര്‍ഗന്‍ വിരമിച്ചു

Bydesk

Feb 13, 2023

മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ ഒയിന്‍ മോര്‍ഗന്‍ വിരമിച്ചു. വളരെ ആലോചനകള്‍ക്ക് ശേഷം എടുത്ത തീരുമാനമാണെന്നും ഇതാണ് ക്രിക്കറ്റില്‍ നിന്ന് പിന്‍വാങ്ങാനുള്ള ശരിയായ സമയമെന്നും 36കാരനായ മോര്‍ഗന്‍ ട്വിറ്ററിലൂടെ അറിയിച്ചു. 2019ല്‍ ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്തത് ഒയിന്‍ മോര്‍ഗന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു.കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മോര്‍ഗന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2019ല്‍ ഇംഗ്ലണ്ടിനെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച മോര്‍ഗന്‍, 126 ഏകദിനങ്ങളിലും 72 ടി20കളിലും ഇംഗ്ലണ്ടിനെ നയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *