• Thu. Sep 19th, 2024
Top Tags

Month: February 2023

  • Home
  • പാലക്കാട് വീട്ടിൽ പൊട്ടിത്തെറി; അഞ്ച് പേർക്ക് പരുക്ക്

പാലക്കാട് വീട്ടിൽ പൊട്ടിത്തെറി; അഞ്ച് പേർക്ക് പരുക്ക്

പാലക്കാട് തൃത്താല ആനക്കര പഞ്ചായത്തിലെ മലമൽക്കാവിൽ അരീക്കാട് റോഡിന് സമീപം വീട്ടിൽ സ്ഫോടനം. അഞ്ച് പേർക്ക് പരുക്കേറ്റു. ഗൃഹനാഥൻ മലമൽക്കാവ് കുന്നുമ്മൽ പ്രഭാകരൻ, ഭാര്യ ശോഭ, മകന്റെ ഭാര്യ വിജിത, വിജിതയുടെ മക്കളായ നിവേദ് കൃഷ്ണ, അശ്വന്ത് എന്നിവർക്കാണ് പരിക്കേറ്റത്.ഞായറാഴ്ച്ച രാത്രി…

റോഡിന് സ്ഥലം വിട്ടു കൊടുത്തില്ല; അഭിഭാഷകന്റെ ബൈക്കും കാറും അടിച്ച് തകർത്തു

കണ്ണൂർ: പയ്യന്നൂർ പെരുമ്പ മാതമംഗലം റോഡിന് സ്ഥലം വിട്ടു കൊടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ച അഡ്വ. മുരളി പള്ളത്തിന്റെ ബൈക്കും കാറും അക്രമികൾ അടിച്ച് തകർത്തു. വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് അടിച്ച് തകർത്തത്.ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം നടന്നത്. ഇന്നലെ മുരളിയുടെ…

റോഡ് കുത്തിപ്പൊളിക്കൽ ഇനി സെപ്റ്റംബർ മുതൽ ഡിസംബര്‍ വരെ മതി; അടിയന്തര ആവശ്യമുള്ള പണികള്‍ക്ക് ഇളവ്

തിരുവനന്തപുരം: റോഡ് കുത്തിപ്പൊളിക്കാന്‍ ജലഅതോറിറ്റിക്ക് ഇനി സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ മാത്രമേ അനുമതി നല്‍കൂ എന്ന് പൊതുമരാമത്ത് സെക്രട്ടറിയുടെ ഉത്തരവ്. പൊതുമരാമത്ത് വകുപ്പ് പണി നടത്തിയ ഉടനെ റോഡ് കുത്തിപ്പൊളിക്കുന്നത് പതിവായതിനെത്തുടര്‍ന്നാണ് പഴയ ഉത്തരവ് പുതുക്കിയിറക്കിയത്. എന്നാൽ, പൈപ്പ് ചോര്‍ച്ച പോലെയുള്ള…

ലൈഫ് മിഷൻ കോഴ; സി. എം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

ലൈഫ് മിഷൻ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യും. രാവിലെ 10.30 ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി നിർദേശം. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സിഎം രവീന്ദ്രന്റെ അറിവോടെയാണെന്ന സ്വപ്‌ന…

ഇസ്രായേലിൽ പോയി മുങ്ങിയ ബിജു കുര്യൻ തിരിച്ചെത്തി:’മാറിനിന്നത് പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ’; ‘മടക്കം സ്വമേധയാ’

മലപ്പുറം: കൃഷി പഠിക്കാൻ സർക്കാർ സംഘത്തിനൊപ്പം ഇസ്രയേലിൽ പോയ ശേഷം മുങ്ങിയ മലയാളി കർഷകൻ ബിജു കുര്യൻ കേരളത്തിൽ തിരിച്ചെത്തി. രാവിലെ കരിപ്പൂരിൽ വിമാനമിറങ്ങിയ ബിജു നാട്ടിലേക്ക് തിരിച്ചു. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും സ്വമേധയാ ആണ് തിരിച്ചുവന്നതെന്നും ബിജു പറ‍ഞ്ഞു. ഒരു…

വയനാട്ടിൽ കാട്ടുതീ പടരുന്നു: ഏക്കർ കണക്കിന് വനം കത്തിനശിച്ചു

കൽപ്പറ്റ: വേനൽ കടുത്തതോടെ വയനാട്ടിൽ കാട്ടു തീ പടരുന്നു. സുൽത്താൻ ബത്തേരിയിൽ വയനാട് വന്യജീവി സങ്കേതത്തിൽ ഹെക്ടർ കണക്കിന് വനം കത്തി നശിച്ചു. നായ്ക്കട്ടി ഫോറസ്റ്റ് സെക്ഷനിലെ ഓടപ്പള്ളം വനഭാഗത്താണ് തീ പടർന്നത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീയണച്ചു. ഉച്ചയ്ക്ക് രണ്ട്…

വയനാട് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കൽപ്പറ്റ : വയനാട് മുട്ടിൽ വാര്യാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറായ ഷരീഫും യാത്രക്കാരിയായ അമ്മിണിയുമാണ് മരിച്ചത്. ഇരുവരും എടപ്പെട്ടി സ്വദേശികളാണ്. ഓട്ടോയിലുണ്ടായ പുൽപള്ളി സ്വദേശി യശോദയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ…

കണ്ണൂരിൽ മദ്രസയിൽ കുഴഞ്ഞ് വീണ് ആറാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു

കണ്ണൂർ: ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിൽ (11) ആണ് മരിച്ചത്. കിഴക്കടച്ചാൽ മദ്രസയിൽ വെച്ച് ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം ഉണ്ടായത്. ആദിൽ കുഴഞ്ഞുവീണതിന് പിന്നാലെ…

ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഏകദിന കൾചർ പ്രോഗ്രാം നടത്തി..

കോളയാട് : ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ  കണ്ണവം ജനമൈത്രി പോലീസ്, കോളയാട് ഗ്രാമ പഞ്ചായത്, മാതൃഭൂമി സീഡ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ കോളയാട് പ്രീമെട്രിക് ഹോസ്റ്റലിലെ പെൺകുട്ടികൾക്കായി ഏകദിന കൾചർ പ്രോഗ്രാം സംഘടിപ്പിച്ചു. ഉണർവ് 2023 എന്ന പേരിൽ നടത്തിയ പരിപാടി…

അമിത്ഷാ ഷായുടെ റാലിയിൽ പങ്കെടുത്ത് മടങ്ങുന്നവരുടെ ബസ് അപകടത്തിൽ പെട്ടു; 14 മരണം, 60 പേർക്ക് പരിക്കേറ്റു

ഭോപ്പാൽ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ റാലിയിൽ പങ്കെടുത്ത് മടങ്ങിയ പ്രവർത്തകരുടെ ബസ് അപകടത്തിൽ പെട്ട് 14 മരണം. അപകടത്തിൽ 60 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്.   മധ്യപ്രദേശിലെ മർക്കദ വില്ലേജിനടുത്ത് സിദ്ധിയിലാണ് അപകടമുണ്ടാണ്.…